കൊച്ചി: യൂറോപ്പിലേക്കും കാഷ്മീരിലേക്കും ടുലിപ് പാക്കേജുകളുമായി സാന്റാ മോണിക്ക.ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡൻ സ്ഥിതിചെയ്യുന്ന ശ്രീനഗറിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ കാണാൻ 27 മാർച്ച് മുതൽ ഏപ്രിൽ 10 വരെ തുടർച്ചയായി 15 ദിവസത്തെ പ്രതിദിന പാക്കേജുകളാണ് സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഒരുക്കിയി ട്ടുള്ളത്.
74 ഏക്കറിൽ 17 ലക്ഷത്തോളം ടുലിപ്പുകളാണ് കാഷ്മീരിൽ പൂത്തുലഞ്ഞു നില്ക്കുന്നത്. അഞ്ചു രാത്രിയും ആറു പകലും ദൈർഘ്യമുള്ള കാഷ്മീർ പാക്കേജിൽ നാല് സ്റ്റാർ ഹോട്ടൽ താമസ സൗകര്യവും ഒപ്പം കാഴ്ചകൾ ആസ്വദിക്കാൻ വേണ്ടത്ര സമയവും ഉണ്ടാകും. മനോഹരമായ പ്രകൃതി സൗന്ദര്യം വിളിച്ചുപറയുന്ന സോൻമാർഗ്, ഗുൽമാർഗ്, പഹൽഗാം, ദാൽ തടാക സന്ദർശനവും കാഷ്മീർ പാക്കേജിൽ ഉൾക്കൊള്ളുന്നു.
യൂറോപ്പിൽ നെതർലൻഡ്സിലെ ലിസിൽ ആണ് ക്യൂകെൻഹോഫ് ഗാർഡൻ എന്ന് വിളിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. ഏപ്രിൽ 10 മുതൽ മേയ് 10 വരെ ഏഴ് രാത്രിയുടെയും 13 രാത്രിയുടെയും വ്യത്യസ്ത പാക്കേജുകളാണ്ടു ടുലിപ് വസന്തം കാണാൻ സാന്റാമോണിക്ക ഒരുക്കിയിട്ടുള്ളത്. വസന്തകാലത്തെ വരവേൽക്കാനായി 80 ഏക്കറിലായി 70 ലക്ഷം ട്യൂലിപ്പുകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. നെതർലൻഡ്സ് കൂടാതെ ഇറ്റലി, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, യുകെ, ബെൽജിയം, ലിക്റ്റൻസ്റ്റൈൻ രാജ്യങ്ങളും യൂറോപ്പ് പാക്കേജിലുണ്ട്. വിവര ങ്ങൾക്ക്+91 484 2846 999, 8304 000